പാലക്കാട് അവധി
28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളില്‍ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, സർക്കാർ സ്ഥാപനങ്ങള്‍ക്കും 27, 28 തീയതികളിലും, സ്വീകരണ വിതരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആയി നിശ്ചയിച്ചിട്ടുള്ള സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും 28, 29 തീയതികളിലും ജില്ലാ കളക്ടർ കെ സുധീർ അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ഓഫീസുകള്‍ക്കും 28ന് അവധിയായിരിക്കും.










