ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും
ചിറ്റൂർ താലൂക്ക് ആശുപത്രി’; ഉദ്ഘാടനം ഇന്ന്, ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ
നാല് കോടി ചിലവിലാണ് കുട്ടികളുടെയും, സ്ത്രീകളുടെയും ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കിട്ടുള്ളത്.
കിഫ്ബി മാസ്റ്റർ പ്ലാൻ ജി പ്ലസ് 6 കെട്ടിടവും കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് നടക്കുക. 1,06,744 ചതുരശ്ര മീറ്റർ ആശുപത്രി കെട്ടിടത്തിൽ അഞ്ച് ഓപ്പറേഷൻ തിയറ്ററും, മാസ്റ്റർ പ്ലാൻ കെട്ടിടത്തിൽ 220 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തിൽ 50 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏഴു നില കെട്ടിടത്തിൽ എമർജൻസി, ഓർത്തോപീഡിക്, ഇ.എൻ.ടി, ഒഫ്ത്താൽമിക്, ജനറൽ സർജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷൻ തിയറ്റുകളും ഒരുക്കിയിട്ടുള്ളത്. സിടി സ്‌കാൻ, അൾട്രാ സൗണ്ട് സ്കാൻ, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.