വീട്ടുതടങ്കലില് ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്തിക്കാന് സഹായിക്കണമെന്നും അഭ്യര്ഥിച്ച് പട്ടാമ്ബി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ആണ് ഭര്ത്താവിന് വിഡിയോ സന്ദേശം അയച്ചത്. ജോലിയും വേതനവും നല്‌കാതെ കുവൈത്തില് വീട്ടുതടങ്കലില് പാര്പ്പിച്ചിരിക്കുകയാണെന്നും ഒരുപക്ഷേ ഇതെന്റെ അവസാന സന്ദേശമായിരിക്കുമെന്നും, കണ്ണൂര് സ്വദേശിയായ ഭര്ത്താവിന് അയച്ച വിഡിയോ സന്ദേശത്തില് പറയുന്നു.
കഴിഞ്ഞ മാര്ച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസര്കോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിന്സി എന്നിവര് ജോലി വാഗ്‌ദാനംചെയ്ത് ഫസീലയെ കുവൈത്തില് എത്തിച്ചതെന്നു ബന്ധുക്കള് പറയുന്നു. പട്ടാമ്ബിയില് ഹോം നഴ്സിങ് സ്ഥാപനത്തില് ജോലി ചെയ്യുന്നതിനിടെയാണ് ജിജിയെ ഫസീല പരിചയപ്പെട്ടത്. കുവൈത്തില് നല്ല ശമ്ബളത്തില് ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം.
ഇതുപ്രകാരം വിസയുടെയും മറ്റും പേരില് ഇവര് പണം സ്വന്തമാക്കി.