BJPക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ നേതാക്കളെ കടമെടുക്കേണ്ടി വരുന്നുവെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്
ചേ റ്റൂർ അനുസ്മരണ പരിപാടി നടത്തുന്നതിൽ ബിജെപിയെ പരിഹസിച്ച് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. അനുസ്‌മരണം ബിജെപിക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാലെന്നാണ് പരിഹാസം.ഞങ്ങളുടെ നേതാക്കളെ ബിജെപിക്ക് കടമെടുക്കേണ്ടി വരുന്നു.
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ലെന്നും എ. തങ്കപ്പൻ പ്രതികരിച്ചു.
മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ച സംഭവത്തിലായിരുന്നു പ്രതികരണം.
പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലുമാണ് സുരേഷ് ഗോപി എത്തിയത്.
കോൺഗ്രസ് ദേശീയ അധ്യക്ഷനായ ഏക മലയാളിയായ ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നതായി ആരോപണങ്ങൾ