ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരേ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രശാന്ത് ശിവനെന്ന് സന്ദീപ് പറഞ്ഞു
ആർഎസ്എസിന്റെ ഒന്നാന്തരം പ്രവർത്തകനായിരുന്ന, സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് ഈ മഹാൻ.
സഹപ്രവർത്തകൻ്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ എന്ന് അദ്ദേഹം വിമർശിച്ചു.
ആർഎസ്എസിന് അകത്തെ ആഭ്യന്തര തർക്കം മൂലം സജീവ ആർഎസ്എസ് പ്രവർത്തകനെ തന്നെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ്. ആർഎസ്എസിൻ്റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം