പാലക്കാട് ആർഡിഒ ഓഫീസിൽ ബോംബ് ഭീഷണി. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്.
കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല.
പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും എന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഉള്ളത്.ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.