ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം
എലപ്പുള്ളിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മായംകുളം സ്വദേശി അബ്ബാസാണ് മരിച്ചത് .
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.