റയില്‍വേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ മുന്നില്‍. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് പാലക്കാട് റയില്‍വെ ഡിവിഷൻ.
പാഴ്‌സല്‍, ചരക്ക് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിലും വൻ വർദ്ധനയുണ്ടായി. ഇതിലൂടെ 583.37 കോടി രൂപ ലഭിച്ചു.
2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് പാലക്കാട് ഡിവിഷന്റെ ആകെ വരുമാനം 1,607.02 കോടി രൂപയാണ്. മുൻ വർഷത്തെക്കാള്‍ 36.5 ശതമാനത്തിന്റെ വർദ്ധന.
യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കീ പെർഫോമൻസ് സൂചിക തയ്യാറാക്കുന്നത്. കഴിഞ്ഞ തവണ സൂചികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു പാലക്കാട് ഡിവിഷൻ.