കള്ളക്കടത്തുകാരുടെ പണമൊന്നും ഡിസിസി സ്വീകരിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് തങ്കപ്പൻ പറഞ്ഞു.അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച കൃഷ്ണകുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും.
ഒരു രൂപ പാർട്ടി വാങ്ങിയെന്ന് തെളിയിച്ചാല്‍ താൻ പൊതു ജീവിതം അവസാനിപ്പിക്കും.അല്ലെങ്കില്‍ കൃഷ്ണകുമാർ പൊതു ജീവിതം അവസാനിപ്പിക്കാൻ തയ്യാറാകണം.
കൃഷ്ണകുമാറിൻ്റേത് കാടടച്ച് വെടിവെക്കുന്ന ആരോപണമാണ്.പ്രസിഡൻ്റിൻ്റെ പേരില്‍ ഒരൊറ്റ അക്കൗണ്ടേയുള്ളൂവെന്നും പാർട്ടിയുടെ അക്കൗണ്ട് സുതാര്യമാണെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു