എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണവുമായി ബിജെപി രംഗത്ത്. ഒയാസിസ് മദ്യകമ്ബനിയില് നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു.
എലപ്പുള്ളിയിലെ വിവാദമായ ഒയാസിസ് കമ്ബനി സിപിഎമ്മിന് രണ്ട് കോടി സംഭാവന നല്കി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാൻ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാറിന്റെ ആരോപണം തള്ളി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി.