പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു നാളെമുതല്‍ ടോള്‍ പിരിക്കുമെന്ന് കമ്ബനി
സർവകക്ഷി യോഗ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തി പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അഞ്ച് കിലോമീറ്ററിനപ്പുറമുള്ള പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് ടോള്‍ കമ്ബനി വെല്ലുവിളി നടത്തുമ്ബോഴും ഒന്നും മിണ്ടാതെ എംഎല്‍എ, എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍.
ടോള്‍ കമ്ബനിയുടെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ പതിവുപോലെ സിപിഎം ഒഴികെ കോണ്‍ഗ്രസും ബിജെപിയും മറ്റു രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരരംഗത്തിറങ്ങിയപ്പോള്‍ വിഷയത്തില്‍ തീരുമാനമുണ്ടാക്കാൻ നേതൃത്വം നല്‍കേണ്ട ഭരണക്കാരും എംഎല്‍എയും എംപിയും മൗനം തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.