ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
ജില്ലാ ആശുപത്രിയില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് നഴ്സുമാരുടെ റൂമിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമായി തീപിടിച്ചത്.
പുക പടര്‍ന്നതോടെ ഐസിയുവില്‍ നിന്നും സമീപത്തെ വാര്‍ഡില്‍ നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. തീപിടിച്ച മുറിക്ക് സമീപത്തെ വാർഡില്‍ നൂറോളം കിടപ്പുരോഗികളാണ് ഉണ്ടായിരുന്നത്.
ആര്‍ക്കും പരിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. തീപിടിത്തം ഉണ്ടായ മുറിയിലെ വസ്തുക്കളെല്ലാം കത്തി നശിച്ചു.