കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. നെന്മായിലാണ് സംഭവം നടന്നത്.
പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019ലാണ് ചെന്താമര സജിയെ കൊലപ്പെടുത്തിയത്.