സമ്മേളനം ഇന്ന് സമാപിക്കും
ചിറ്റൂർ
സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം പൊതുസമ്മേളനത്തോടെ വ്യാഴാഴ്‌ച സമാപിക്കും. വൈകിട്ട് ചുവപ്പ് വളന്റിയർ മാർച്ച് എത്തുന്നതോടെ മേട്ടുപ്പാളയം ടി ശിവദാസമേനോൻ, എം ചന്ദ്രൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തത്തമംഗലം കെ വി രാമകൃഷ്‌ണൻ, എൻ ഉണ്ണികൃഷ്‌ണൻ നഗറിൽ (രാജീവ് ഗാന്ധി കൺവൻഷൻ സെന്റർ) ചൊവ്വാഴ്‌ച ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ രണ്ടുദിവസമായി 39 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പൊതുചർച്ച ബുധനാഴ്‌ച പൂർത്തിയായി. പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയ്‌ക്ക് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവും സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറുപടി പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
സമ്മേളനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സുവനീർ പ്രതിനിധി സമ്മേളന ഹാളിൽ കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് നൽകി പ്രകാശിപ്പിച്ചു. വൈകിട്ട് പൊതുസമ്മേളന നഗരിയിൽ ‘സത്യാനന്തര കാലത്തെ മാധ്യമ ധർമം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ എം വി നികേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു.
ചിറ്റൂർ ജില്ലാ സമ്മേളനം 23 -1- 2025 വൈകീട്ട് 4 മണിയ്ക്ക് കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉൽഘാടനം നിർവ്വഹിക്കും