വിവാദങ്ങളും എതിർപ്പുകളും അവഗണിച്ച് എലപ്പുളളിയിലെ വൻകിട മദ്യോല്‍പ്പാദന പദ്ധതിയുമായി മുന്നോട്ട് പോകാൻ സി.പി.എം തീരുമാനം.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് മദ്യോല്‍പ്പാദന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചത്. ജില്ലാ സമ്മേളനത്തിലെ ചർച്ചയില്‍ ഉയർന്ന വിമർശനങ്ങള്‍ക്ക് മറുപടി പറയുമ്ബോഴാണ് എം.വി.ഗോവിന്ദൻ, പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്.
ജില്ലാ സമ്മേളനത്തിലെ ചർച്ചയില്‍ എലപ്പുളളിയില്‍ മദ്യനിർമ്മാണ ശാല വരുന്നതില്‍ പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രദേശത്ത് നിന്നുളള പ്രതിനിധികളാണ് പദ്ധതി വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചത്.