കോഴിക്കോട് ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്. മണ്ണാർക്കാട് മണലടി സ്വദേശി നജീബ് ( 42) മക്കളായ നിഹാല്‍ (14) മിൻഹ (13)മലപ്പുറം സ്വദേശിനിയായ റിൻഫ(19) എന്നിവർക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
വാഹനം നിർത്തിയതോടെ പുറകില്‍ വന്ന കാർ മുൻപില് ഉണ്ടായിരുന്ന കാറില്‍ കൂട്ടിമുട്ടുകയും ആയിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ വട്ടമ്ബലം മദർ കെയർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.