കാറില്‍ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തില്‍ എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി
ബി.ജെ.പി. വണ്ടാഴി മണ്ഡലം മുൻ വൈസ്പ്രസിഡന്റ് പ്രസാദ് സി. നായർ (53) സഞ്ചരിച്ച കാറിലായിരുന്നു പണമുണ്ടായിരുന്നത്.
ഇദ്ദേഹത്തെയും ഡ്രൈവർ പ്രശാന്തിനെയും (32) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് ഉപാധികളോടെ വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പണം ബുധനാഴ്ച ട്രഷറിയിലേക്ക് മാറ്റി.