എസ്.ഐ. യൂണിഫോമില്‍ കറക്കം, ടിക്കറ്റെടുക്കാതെ ബസ് യാത്ര; ഒടുവിൽ പിടിയിൽ
തൃശ്ശൂർ ചാവക്കാട് മപ്രസായില്ലം ചേറ്റുവട്ടി ഇല്ലത്ത് ഹക്കീമാണ് (51) എസ്.ഐ. വേഷം കെട്ടി കുടുങ്ങിയത്. കുളവൻമുക്ക് ബസ്സ്റ്റോപ്പില്‍നിന്ന് ബുധനാഴ്ച വൈകീട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്.
സിനിമയില്‍ അഭിനയിക്കാൻ വേഷമിട്ടതാണെന്നാണ് ഹക്കീം ആദ്യം പറഞ്ഞത്. എന്നാല്‍, പരിസരത്തെങ്ങും ഷൂട്ടിങ് നടക്കുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ സ്ഥിരമായി എസ്.ഐ.യുടെ യൂണിഫോംധരിച്ച് ടിക്കറ്റെടുക്കാതെ ബസ് യാത്ര നടത്തുകയും കടകളില്‍ക്കയറി സാധനങ്ങള്‍ വാങ്ങുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു