കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു
ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താന്‍ എന്ന് എ.കെ. ഷാനിബ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധികാരത്തിന് വേണ്ടി ഏത് വര്‍ഗീയതയെയും കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നു. എസ്ഡിപിഐയുമായും ഒരു മറയുമില്ലാതെ ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോണ്‍ഗ്രസ് തിരുത്താന്‍ തയ്യാറല്ലെന്നും ഷാനിബ് പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു ഷാനിബിനെ അംഗത്വം നല്‍കി സ്വീകരിച്ചത്.