പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി സമ്മാനിച്ച് സ്പീക്ക
സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍, യു ആര്‍ പ്രദീപ് എന്നിവര്‍ക്കാണ് നീല ട്രോളി ബാഗ് സമ്മാനിച്ചത്. സമ്മാനിച്ചത് തിരഞ്ഞെടുപ്പില്‍ വിവാദമായ നീല ട്രോളി ബാഗിന്റെ അതേ മാതൃകയിലുള്ളതായതിനാല്‍ നിമിഷങ്ങള്‍ക്കകം ചര്‍ച്ചയായി.
സ്പീക്കറുടെ സമ്മാനം ചര്‍ച്ചയായതോടെ ബാഗിന്റെ നിറത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. മുൻപും നല്‍കിയത് നീല നിറത്തിലുള്ള ട്രോളി ബാഗാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു