പാലക്കാട്.
കേരള സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടി. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന പന്തംകൊളുത്തി പ്രകടനം സ്റ്റേഡിയം ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. പരിപാടിയിൽ എല്ലാ കർഷകരും അണിചേരണമെന്ന് കർഷക സംരക്ഷണ സമിതി പാലക്കാട് ജില്ലാ ഭാരവാഹികൾ അറിയിച്ചു.