വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി ശ്രീദീപ് വത്സൻ്റെ മൃതദേഹം സംസ്‌കരിച്ചു. പാലക്കാട് ശേഖരിപുരത്തുള്ള വീട്ടിൽ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം.
പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മാനത്തിലാണ് സംസ്കാരം നടന്നത്. നാട്ടിലെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ശ്രീദീപ്. അമ്പത്തിയാഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു ഡോക്ടറാവനുള്ള ആഗ്രഹവുമായി പാലക്കാട് നിന്ന് ശ്രീദീപ് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയത്.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.