വിവാദങ്ങള്‍ക്ക് തരികൊളുത്തിയ നീലപ്പെട്ടി ആരോപണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നുകാട്ടി പോലീസ് റിപ്പോർട്ട് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു.
പോലീസിന് പരിമിതിയുണ്ടെന്നും കുറവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നും ഇ.എൻ സുരേഷ് ബാബു പറഞ്ഞു.
ട്രോളിയില്‍ കൊണ്ടുവന്നത് പണം തന്നെയായിരുന്നു. സംഘാംഗങ്ങളെ കുറുവാസംഘത്തെ ചോദ്യംചെയ്യുന്നത് പോലെ ചോദ്യംചെയ്യാൻ പോലീസിന് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.