മന്ത്രിയും മന്ത്രിയുടെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമാണ് ട്രോളി വിവാദം. പെട്ടി വിവാദം സി പി എം മടക്കിയാലും ഞങ്ങള്‍ മടക്കില്ല. ഈ വിഷയത്തില്‍ മാനനഷ്ട കേസ് കൊടുക്കും. അതുകൂടാതെ ബിന്ദു കൃഷ്ണയും ഷാനി മോള് ഉസ്മാനും നല്കിയ പരാതിയില്‍ നിന്നും ഞങ്ങള്‍ പിന്നോട്ട് പോകില്ല’, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ജനഹിതത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സി പി എം നടത്തിയതെന്നും പെട്ടിക്കകത്തും ഇവർ ഉന്നയിക്കുന്ന രാഷ്ട്രീയത്തിനകത്തും ഒന്നുമില്ലെന്ന് പാലക്കാട് ജനത തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.