പാലക്കാട്ടെ ട്രോളിബാഗ് വിവാദത്തില്‍ മന്ത്രി എം.ബി.രാജേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
എം.ബി.രാജേഷും അളിയനും നടത്തിയ നാടകമാണ് പൊളിഞ്ഞത്.
മന്ത്രിയുടെ നിർദേശ പ്രകാരമാണ് പോലീസ് കോണ്‍ഗ്രസ് നേതാക്കളുടെ റൂമില്‍ പരിശോധന നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും പറഞ്ഞു.
നവംബര്‍ ആറിന് പുലര്‍ച്ചെയാണ് കെപിഎം ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ പോലീസ് സംഘമെത്തി പരിശോധന നടത്തിയത്. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു പോലീസിന്‍റെ വിശദീകരണം.