പാലക്കാട് നിയോജകമണ്ഡലത്തിൽ ചരിത്രവിജയം സമ്മാനിച്ച നിയോജകമണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയുന്നതിനായി പാലക്കാടിന്റെ നിയുക്ത എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ പാലക്കാട് ടൗൺ നോർത്ത് മണ്ഡലത്തിലെ താണാവ് ജംഗ്ഷനിൽ നിന്നും നന്ദി പര്യടനം ആരംഭിച്ചു കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു
യു.ഡി.എഫ് ജില്ലാ കൺവീനർ പി.ബാലഗോപാൽ,പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി വി സതീഷ്,
കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശിവരാജേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രമേശ് പുത്തൂർ , യുഡിഎഫ് മണ്ഡലം കൺവീനർ നിസാർ അസീസ്, ഹരിദാസ് മച്ചിങ്ങൽ , കെ.എൻ.സഹീർ, ഷരീഫ് റെഹ്മാൻ, റിയാസ് ഒലവക്കോട്, ഹക്കീം ജൈനിമേട്, രാധ ശിവദാസ് , കൗൺസിലർമാരായ ബഷീറുപ്പ, കെ. ഭവദാസ് , തുടങ്ങിയവർ പ്രസംഗിച്ചു ഒലവക്കോട്, ജൈനിമേട്, കൽപ്പാത്തി, മണൽ മന്ത, വലിയ പാടം, മാട്ടുമന്ത, പുത്തൂർ, ശേഖരിപുരം, കല്ലേപുള്ളി, മുരു കണി, ചോളോട്, കാരേക്കാട്ട് പറമ്പ് എന്നീ സ്ഥലങ്ങളിലുടെ പര്യടനത്തിന് ശേഷം തോണി പാളയത്ത് സമാപിച്ചു