ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്.
വാച്ചര്‍ കല്ലടിക്കോട് സ്വദേശി സൈനുല്‍ ആബിദിനാണ് പരുക്കേറ്റത്. വാച്ചറുടെ രണ്ട് വിരലുകള്‍ക്ക് പരുക്കേറ്റു.
കാട്ടാനകളെ കാട് കയറ്റുന്നതിനിടെ പടക്കം ആബിദിന്റെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു
കൈവിരലിന് പരുക്കേറ്റ ആബിദിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം 10 അംഗ സംഘങ്ങളായിരുന്നു ജനവാസ മേഖലയിലിറങ്ങിയ ആനകളെ കാട് കയറ്റാന്‍ ഉണ്ടായിരുന്നത്. .