എൻഎസ്‌എസ് കോളജില്‍ നടന്ന യൂണിയൻ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു പാനലിനു വിജയം. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നുനടന്ന തെരഞ്ഞെടുപ്പിലാണ് കെഎസ്‌യു പാനല്‍ വിജയിച്ചതായി പ്രഖ്യാപിച്ചത്.
പാനലിലേക്കുള്ള തെരഞ്ഞെടുപ്പ് മനപ്പൂർവം അട്ടിമറിക്കാൻ എസ്‌എഫ്‌ഐ ശ്രമിച്ചുവെന്നായിരുന്നു മറുപക്ഷം ആരോപിച്ചിരുന്നു. ഇടതുഅധ്യാപകരുടെ ഒത്താശയോട് കൂടിയാണിതെന്നായിരുന്നു ആക്ഷേപം.
തുടർന്ന് ഫലപ്രഖ്യാപനം ആറുമണിക്കൂറോളം വൈകി. രാത്രി ഏഴോടെ സബ് കളക്ടറുടെ നിർദേശപ്രകാരം തുടർ നടപടികളുമായി മുന്നോട്ടുപോയങ്കിലും വീണ്ടും എസ്‌എഫ്‌ഐ യുടെ പ്രതിഷേധത്തെ തുടർന്നു തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു