സംഘടനാ ചുമതല നല്‍കുന്നതിനോടൊപ്പം കെടിഡിസി പോലുള്ള പ്രധാന കോർപറേഷനുകളുടെ തലപ്പത്തേക്കും സാരിനെ സിപിഎം പരിഗണിക്കുന്നതായാണ് സൂചന. ഇന്നലെ തിരുവനന്തപുരത്തെത്തിയ സരിൻ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും.
പാലക്കാട് പ്രതീക്ഷിച്ചതിലും മികച്ച പോരാട്ടം നടത്താൻ സരിന്റെ സാന്നിധ്യം ഉപകരിച്ചു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കണ്ണാടിയും മാത്തൂരും പോലുള്ള പാർട്ടി കോട്ടകളില്‍ വോട്ട് ചോർച്ച ഉണ്ടാകാതിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയേനെ.
സമീപകാലത്ത് ഒന്നുമില്ലാത്ത തരത്തില്‍ വോട്ട് കൂടിയതും സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നു. അതിനാല്‍ പാലക്കാട് സരിനെ മുൻനിർത്തി സ്വാധീനം വർധിപ്പിക്കാനാണ് ശ്രമം.