യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ട് തേടിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
വോട്ടഭ്യര്‍ത്ഥിച്ചാണ് രാഹുല്‍ വെല്‍ഫെയര്‍പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മറ്റു ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സിപിഐഎം തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് രാഹുലിന് പിന്തുണ നല്‍കിയതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.
മതേതര വോട്ടുകള്‍ സിപിഐഎമ്മിന് സമാഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. സിപിഐഎമ്മിന് ജയസാധ്യതയുള്ളിടത്ത് അവരെ പിന്തുണക്കുമായിരുന്നു.