ചുനങ്ങാട് സ്വദേശി ജിഷ്ണുവിന്റെ മകന് ആദ്വിലാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് കുട്ടി കിണറ്റില്‍ വീണത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കിണറുള്ളത്. ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടി കിണറ്റില്‍ വീണതറിഞ്ഞ വീട്ടുകാരുടെ നിലവിളിയെ തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.