നേതൃത്വത്തിനെതിരേ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതിന് പിന്നാലെ പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം.
കൗണ്‍സിലർമാർ ഇനി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
എൻഡിഎ സ്ഥാനാർഥിയുടെ തോല്‍വിക്ക് കാരണം 18 കൗണ്‍സിലർമാരാണെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ ആരോപണമുയർത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതൃത്വത്തെ വിമർശിച്ച് നഗരസഭ അധ്യക്ഷ തന്നെ രംഗത്തെത്തിയിരുന്നു. സ്ഥാനാർഥി നിർണയത്തില്‍ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു.