ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, റെയില്‍വേ കോളനി, മലമ്പുഴ ഭാഗത്തു നിന്നും വരുന്ന എല്ലാ യാത്രാ ബസ്സുകളും ശേഖരിപുരം- കല്‍മണ്ഡപം ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാന്റില്പ്രവേശിച്ച് തിരിച്ച് ആ വഴിതന്നെ യാത്ര തുടരണം.
വിക്ടോറിയ കോളേജിന് മുന്നിലൂടെ പോകുന്ന മുനിസിപ്പല്ബസ് സ്റ്റാന്റ്, ടൗണ്‍ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍നിന്നുള്ള നിന്നുള്ള ബസ്സുകള്‍ താരേക്കാട് നിന്നും വലതു തിരിഞ്ഞ് കൊപ്പം വഴിയോ, ബി.ഒ.സി റോഡ്, ചുണ്ണാമ്പുതറ റെയില്‍വെ മേല്‍പാലം വഴി കാവില്‍പ്പാട് വഴിയോ, ഒലവക്കോട് ഭാഗത്തക്ക് പോവണം.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന എല്ലാ കെ.എസ്.ആര്.ടി.സി ബസ്സുകളും ബി.ഒ.സി റോഡ്,ചുണ്ണാമ്പുതറ റെയില്‍വെ മേല്‍പാലം വഴി കാവില്‍പാട്, ഒലവക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ അല്ലാത്ത ഒരു വാഹനത്തെയും വോട്ടെണ്ണല്‍ കേന്ദ്രമായ വിക്ടോറിയ കോളേജ് ഭാഗത്തേക്ക് കടത്തി വിടുന്നതല്ലെന്നും പൊലീസ് അറിയിച്ചു.