പാലക്കാട് 6 മണി വരെ 70.4 ശതമാനമാണ് പോളിംഗ്, പോളിങ്ങ് തുടരുന്നു
ശക്തമായ തെരഞ്ഞെടുപ്പ് പോരില്‍ 6 മണി വരെ 70.4 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
കനത്ത പോളിംഗ് തുടരുന്ന പാലക്കാട്ട് പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുമെന്നാണ് കണക്കാക്കുന്നത്. ഉച്ചസമയത്തും ബൂത്തുകളില്‍ വന്‍ തിരക്കാണ്. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ ആയിരുന്നു.
പാലക്കാട് 69.5 ശതമാനം, പിരായിരിയില്‍ 70.7 ശതമാനം, മാത്തൂരിൽ 71, കണ്ണാടി 71.5 ശതമാനം പോളിംഗാണ് 6 മണി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുകയാണ്