മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു.
ഇന്ന് മുതല്‍ മൂന്ന് നാള്‍ കാല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. 15ന് വൈകിട്ടാണ് ദേവരഥസംഗമം.
ഇന്ന് രാവിലെ 11നും 12നുമിടയില്‍ രഥാരോഹണം നടക്കും. തുടർന്ന് രഥപ്രയാണം. വൈകിട്ട് നാലിന് തേരുമുട്ടിയില്‍ നിന്നും വീണ്ടും പ്രയാണം ആരംഭിക്കും. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തി രാവിലെ 10.30നും 11നുമിടയില്‍ തിരുകല്യാണം നടക്കും. രണ്ടാം തേര് ദിവസമായ നാളെ വൈകിട്ട് നാലിന് രഥപ്രയാണം ആരംഭിക്കും.