ആത്മകഥാ വിവാദം കത്തിനില്‍ക്കെ ഇ പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ്റ്റാൻഡില്‍ പൊതുയോഗത്തില്‍ ഇപി സംസാരിക്കും. സിപിഎം നിർദേശപ്രകാരമാണ് ഇപി എത്തുന്നത്.
ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ നിര്‍ണായക നീക്കം.