ഹാർഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു.
22 സിസിടിവികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് വിവരം. ഇവയെല്ലാം പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രാത്രിമുതല്‍ പുലർച്ചവരെ നടന്ന നാടകീയ രംഗങ്ങളില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ആരോപണം ഉന്നയിക്കുന്നതു പോലെ നീല ട്രോളി ബാഗില്‍ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
സൈബർ സെല്‍ വിദഗ്ധർ, പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചേർന്നുകൊണ്ടാണ് അന്വേഷണം നടക്കുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നും വിഷയം ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും നേരത്തെ തന്നെ കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിന്