എല്‍ഡിഎഫ് വേദിയിലെത്തി നിബിനെ ഷാളണിയിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
രാജ്യസഭാ എംപി എ എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങിയ നേതാക്കളാണ് ഷാനിബിനെ സ്വീകരിച്ചത്
അതേസമയം താന്‍ കോണ്‍ഗ്രസായി തന്നെയാണ് ഇപ്പോള്‍ കടന്നുവന്നതെന്ന് ഷാനിബ് വ്യക്തമാക്കി. സിപിഐഎമ്മിലേക്ക് പോകുന്നതിന്റെ മുന്നോടിയായല്ല ഈ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു. എന്നാല്‍ സരിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.