പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മലപ്പുറം എടപ്പാള്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെ ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലാണ് അപകടമുണ്ടായത്. ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളില്‍ നിന്ന് വരികയായിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്.