; കേന്ദ്രസംഘം ഒക്ടോബര്‍ ഒന്നിന് സ്ഥലം സന്ദര്‍ശിക്കും, ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും
കേന്ദ്രസര്‍ക്കാര്‍ ജോ.സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ വിഹിതം ഉപയോഗിച്ചാണ്് പദ്ധതി വരുന്നത്.
3806 കോടി രൂപ ചെലവില്‍ 1710 ഏക്കറിലാണ് വ്യവസായ സ്മാര്‍ട്ട് സിറ്റി ഒരുങ്ങുക. 8729കോടിയുടെ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട ചുമതലമാത്രമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അടിസ്ഥാനസൗകര്യ വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് നടപ്പാക്കുക