ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തില്‍ സ്ഥാനാർഥിക്ക് വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട്
വീഴ്ച കണ്ടെത്തിയെങ്കിലും നടപടിയൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.
രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാർഥിയായി പരിഗണിക്കുന്നു
ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തില്‍ സ്ഥാനാർഥി രമ്യ ഹരിദാസിനും പാർട്ടി നേതൃത്വത്തിനും വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട്.
പരാജയം അന്വേഷിച്ച കെ.സി. ജോസഫ്, ടി. സിദ്ദീഖ്, ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതി റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് സമർപ്പിച്ചു.
ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാർഥിയായി പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്.
2019ല്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് ജയിച്ച ആലത്തൂർ മണ്ഡലത്തില്‍ ഇത്തവണ സി.പി.എമ്മിലെ കെ. രാധാകൃഷ്ണനോട് 20,111 വോട്ടിനാണ് രമ്യ ഹരിദാസ് പരാജയപ്പെട്ടത്. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ ആലത്തൂരിലും ജയസാധ്യതയുണ്ടായിരുന്നെന്നാണ് കെ.പി.സി.സി വിലയിരുത്തിയത്.