മുംബൈ കസ്റ്റംസ് ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പാലക്കാട് നോർത്ത് പോലീസിന്‍റെ പിടിയിലായി.കേസിലെ പ്രധാന പ്രതിയായ മലപ്പുറം കൊണ്ടോട്ടി ഒലവട്ടൂർ പുതിയടത്തുപറന്പ് അബ്ദുള്‍ നാസർ (42) ആണ് പാലക്കാട് ടൗണ്‍ നോർത്ത് പോലീസിന്‍റെ പിടിയിലായത്.
2023 ഡിസംബർ ഒന്നിനാണു കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നു സ്വയംപരിചയപ്പെടുത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ കേസിലെ പരാതിക്കാരിയെ വീഡിയോ കോളിംഗ് ആപ്പിലൂടെ വിളിച്ചു