വൈകുന്നേരം നഗരത്തിൽ ഗതാഗത നിയന്ത്രണം
പാലക്കാട്: ഉത്സവങ്ങളും ആഘോഷങ്ങളും വിശ്വാസികളിൽ
അനുഭൂതിയുടെയും ആനന്ദത്തിൻ്റെയും നാളുകളാണ്. ഹൈന്ദവ സമൂഹം ഇന്ന് ശ്രീകൃഷ്‌ണജയന്തി ആഘോഷിക്കുമ്പോൾ നഗരവീഥികൾ കോ അധി ഉണ്ണിക്കണ്ണന്മാർ നിറഞ്ഞ അമ്പാടികളാവുകയാണ്. കയ്യിൽ ഓടക്കുഴലും നിർമ നെറ്റിയിൽ കിരീടവും ചൂടിയ കൃഷ്‌ണ വേഷത്തിലുള്ള ഉണ്ണിക്കണ്ണന്മാർ നഗരവീദികളിലൂടെ നടന്നു നീങ്ങുന്നത് കണ്ണുകൾക്ക് ആനന്ദകരമായ കാഴ്‌ചകളാണ്. ചെറുതും വലുതുമായ ശ്രീകൃഷ്‌ണന്മാരാണ് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ശോഭായാത്രയിൽ പങ്കെടുക്കുന്നത് . ഇതിനുപുറമേ പാലക്കാട് നഗരത്തിലെ കുന്നത്തൂർ മേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഉറിയടിയും ശ്രീകൃഷ്ണജയന്തി ദിനത്തിലെ അപൂർവമായ കാഴ്‌ചകളിലൊന്നാണ്. ക്ഷേത്രത്തിനു മുന്നിൽ പ്രത്യേകം സജ്ജമാക്കിയ വലിയ പന്തലിൽ ആണ് വലിയ ഉറി തൂക്കിയിടുന്നത്. മരത്തിൻ്റെ അലകുകൾ കൊണ്ട് പ്രത്യേകം തയ്യാറാക്കിയ ഉറിയിലെ ഓരോ ചട്ടികളിലും പാൽ തൈര് വെണ്ണ സ്വർണ്ണം എന്നിവയുണ്ടാകും. ക്ഷേത്രമുറ്റത്തെ ഉറിയടിക്കുന്നതിനായി പ്രത്യേകം ആളു മുണ്ട്. കൽമണ്ഡപം ചിറക്കാട് സ്വദേശിയാണ് കാലങ്ങളായി കൃഷ്ണ ജയന്തിദിനത്തിലെ ക്ഷേത്രമുറ്റത്തെ ഉറിയടിയിലെ പ്രധാന കഥാപാത്രം. ഉയരത്തിൽ കെട്ടിപ്പൊക്കിയ ഉറിയിൽ അടിക്കുന്നതിനായി ഇദ്ദേഹത്തിൻ്റെ – കയ്യിൽ പ്രത്യേകം വടിയുമുണ്ട്. ചുറ്റിലും കൂടി നിന്ന നൂറുകണക്കിനാളുകൾ 3 ആവേശം കൂട്ടുമ്പോൾ ഇയാൾ ഉറിക്കടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും – നടക്കുകയും പെട്ടെന്ന് ഉയരത്തിൽ ഉറിയിൽ അടിക്കുന്നതുമാണ് രീതി. ഇദ്ദേഹം ഉയരത്തിൽ ചാടുമ്പോൾ കൂടിനിൽക്കുന്ന ആളുകൾ ഇദ്ദേഹത്തിന്റെ മുഖത്തേക്ക് കളർ വെള്ളമൊഴിച്ച് അടിക്കുന്നതിനെ നിരുൽത്സാഹപ്പെടുത്തുകയും ചെയ്യും. മൂന്നുതവണ ഉറിയിൽ അടിക്കാൻ കഴിഞ്ഞാൽ ഉറിയിലെ സ്വർണ്ണമടക്കമുള്ള വസ്‌തുക്കൾ ഇദ്ദേഹത്തിന് ലഭിക്കുമെന്നതാണ് ഉറിയടിയുടെ ചരിത്രം . ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം പഴക്കമുള്ള കുന്നത്തൂർമേട് ശ്രീകൃഷ്ണക്ഷേത്രത്തിലെ ശ്രീകൃഷ്‌ണജയന്തി ദിനത്തിലെ ഉറിയടി മത്സരം സംസ്ഥാനത്ത് തന്നെ പ്രശസ്‌തമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവരുന്ന ഉറിയടി മത്സരം നടത്തുന്ന കേരളത്തിലെ തന്നെ ഏക ക്ഷേത്രം കൂടിയാണ് പാലക്കാട് ജില്ലയിലെ കുന്നത്തൂർമേട് ശ്രീകൃഷ്ണക്ഷേത്രം. കൃഷ്‌ണ ജയന്തി ദിനത്തിലെ ഉറിയടി കാണുന്നതിനായി ആയിരക്കണക്കിനാളുകളാണ് ക്ഷേത്ര പരിസരത്ത് എത്തുന്നത്. സന്ധ്യ മയങ്ങുന്നതോടെ ഉറിയടിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.