മലമ്പുഴ: രണ്ടു ദിവസമായി വാട്ടർ അതോറട്ടിയുടെ ജല വിതരണം മുടങ്ങിയതോടെ ജനങ്ങൾ വെട്ടിലായി. മലമ്പുഴയിൽ മാത്രമല്ല, മലമ്പുഴയിൽ നിന്നും ശുദ്ധജലം പമ്പു ചെയ്യുന്ന പ്രദേശവാസികളടക്കം പതിനായിരക്കണക്കിന് ജനങ്ങളാണു് വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പലയിടത്തും കിണറുകളില്ലാത്തതും ജലക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു.
വാടകക്ക് കൊടുക്കുന്ന ലെയിൻ വീടുകളിൽ പലതിലും കിണറുകളില്ല. പൈപ്പുവെള്ളം കിട്ടാതായാൽ പരിസരത്തെ കിണറുടമകളോട് കെഞ്ചേണ്ട ഗതികേടാണെന്ന് ലൈൻ വീട്ടിലെ വാടകക്കാർ പറയുന്നു. രണ്ടു നില വീടുകളാണെങ്കിൽ താഴെ നിന്നും വെള്ളം മുകളിലേക്ക് എത്തിക്കുക എന്നത് വളരെ ശ്രെമകരമാണെന്നു് താമസക്കാർ പറയുന്നു.
ഇത്തരം വാടക വീടുകളിൽ വാട്ടർ അതോറട്ടി പൈപ്പ് സൗകര്യത്തിനു പുറമേ കിണർ ഉണ്ടെങ്കിൽ മാത്രമേ വാടക വീടുകൾ പണിയാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അനുമതി നൽകാവൂ എന്നും വാടക വീടുകളിലെ താമസക്കാർ പറയുന്നു. ഇത്തരം വാടക വീടുകളിൽ പലതിലും വേണ്ടത്ര കപ്പാസിറ്റിയില്ലാത്ത കകൂസ് ടാങ്കുകൾ ഫിറ്റ് ചെയ്തതിനാൽ മഴക്കാലത്ത് കക്കൂസ് മാലിന്യങ്ങൾ പുറത്തേക്കൊഴുകുന്ന ലൈൻവീടുകളും ജില്ലയിലുണ്ടെന്നത് ആരോഗ്യ വകുപ്പ് അറിയുന്നില്ല.
അഥവാ അറിഞ്ഞാൽ തന്നെ വീട്ടുടമകളിൽ നിന്നും ബിൽഡിങ്ങ് നിർമ്മാണ ഉടമയിൽ നിന്നും ഇനാം വാങ്ങി മൗനം പാലിക്കുകയാണെന്നും ജനങ്ങൾ ആരോപിക്കുന്നു.
കിണറുകൾ ഇല്ലാത്തതും മതിയായ സപ്റ്റിക്ക് ടാങ്ക് കപ്പാസിറ്റിയില്ലാത്ത
വാടക വീടുകൾക്ക് അനുമതി നൽകാതിരിക്കുക എന്നീ നടപടി കൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെ ടുന്നു.