പല്ലശ്ശന. പല്ലാവൂർ-കുനിശ്ശേരി റോഡിൽ ഇന്ന് വീണ്ടും ഒരു ആട്ടോറിക്ഷ അപകടത്തിൽപ്പെട്ടു. തകർന്ന റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതും അപകടം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പ്രസ്തുത റോഡിന്റെ തകർച്ച പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം പല്ലാവൂരിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നത് പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ റോഡിനടിയിലുള്ള തകർന്ന സൈഫണും മിക്കഅപകടങ്ങൾക്കും, റോഡിന്റെ തകർച്ചക്കും കാരണമാകുന്നതായി ഏവരും പറയുന്നു. എന്നാൽ ജൽജീവൻ മിഷൻ്റെ പൈപ്പുകൾ സ്ഥാപിക്കാനായി റോഡ് കുഴിച്ചതും അമിതഭാരം കയറ്റിപോകുന്ന ടോറസ് ലോറികളും റോഡ്തകർച്ചക്ക് കാരണമാണെന്നതും ഏവരും പറയുന്നു. അനവധി വിദ്യാർത്ഥികൾക്കും, യാത്രക്കാർക്കും ദുരിതം വിതയ്ക്കുന്ന റോഡിന്റെ പരിതാപകരമായ അവസ്ഥയെ ഒരു പേടിസ്വപ്നമായാണ് നാട്ടുകാർ കാണുന്നത്.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)