നെന്മാറ.
നെന്മാറ ഗ്രാമപഞ്ചായത്തിന്റേയും, നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ 2023 പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു. “വരൂ … പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളികളാകാം.” എന്ന സന്ദേശം നൽകി കൊണ്ടുള്ള റാലി നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പ്രബിത ജയൻ സി.എച്ച്.സി. നെന്മാറയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ ,ആശ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ റാലിയിൽ അണിചേർന്നു. നെന്മാറ പാർക്കിൽ അവസാനിച്ച റാലിയെ അഭിസംബോധന ചെയ്ത് നെന്മാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രുതി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ, രാധാകൃഷ്ണൻ, സി.എച്ച്.സി. നെന്മാറ മെഡിക്കൽ സൂപ്രണ്ട് ഡോ: ജയന്ത് എന്നിവർ സംസാരിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ: ഹസീന പാലിയേറ്റീവ് കെയർ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലിയേറ്റീവ് കെയർ ദിനാചരണത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹെൽത്ത് ഇൻസ്പെക്ടർ നന്ദി പ്രകാശിപ്പിച്ചു. പി എച്ച്.എൻ ശ്രീമതി.കമലം, പാലിയേറ്റീവ്കെയർ ടീമംഗങ്ങളായ റിയ , സിനി, ദാക്ഷായണി, നദീറ , മഹേഷ്, തുളസി, അബ്ബാസ് എന്നിവർ നേതൃത്വം നൽകി.