മലമ്പുഴ :വീട്ടിലെ മാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ച് ജൈവവളം ഉണ്ടാക്കി അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്തിൽ 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിബയോ ബിൻ വിതരണം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിതരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജോയ്. വി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധികാ മാധവൻ അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡൻറ് സ്ഥാലത മോഹൻദാസ് ആമുഖപ്രഭാഷണവും സ്വാഗതവും നടത്തി .കുടുംബശ്രീ ചെയർപേഴ്സൺ ലീലാവതി , വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുജാത, അഞ്ചു ജയൻ, വി.ഇ.ഒ. തങ്കരാജ്, സെക്രട്ടറി പ്രവീൺ എന്നിവർ സംസാരിച്ചു .145 പേർക്കാണ് ഇപ്പോൾ വിതരണം ചെയ്തിട്ടുള്ളത്. 2000 രൂപ വിലയുള്ള ബയോ ബിൻ, 200 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് കൊടുക്കുന്നത്. ബാക്കി തുക സബ്സിഡി ഇനത്തിൽ കണക്കാക്കുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാധികാ മാധവൻ പറഞ്ഞു. എല്ലാ വീടുകളിലും മാലിന്യ സംസ്കരണം ഉറപ്പാക്കി മാലിന്യമുക്ത പഞ്ചായത്ത് ആക്കി മലമ്പുഴയെ മാറ്റണം എന്നാണ് ലക്ഷ്യമെന്നു് അവർ കൂട്ടിച്ചേർത്തു.