ഉമ്മനഴി: കോങ്ങാട് – മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിന്റെ വികസന പ്രവൃത്തികൾക്ക് വിലങ്ങുതടിയായി ഉമ്മനഴിയിൽ മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും. ഇതുമൂലം കോൺട്രാക്ടർ ഉമ്മനഴിയിലെ പ്രവൃത്തികൾ നിർത്തി അടുത്ത ഭാഗത്തേക്ക് പോയി. മരങ്ങളും പോസ്റ്റുകളും മുറിച്ച് റോഡ് പണിക്ക് സൗകര്യമൊരുക്കേണ്ട സർക്കാർ വകുപ്പുകൾ പരസ്പരം പഴിചാരി തടിതപ്പുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. വനം വകുപ്പിന് കീഴിലുള്ള മരങ്ങളും കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളുമാണുള്ളത്. ബാക്കി ഭാഗങ്ങളിലെ തടസമായി നിൽക്കുന്ന മരങ്ങളും പോസ്റ്റുകളുമെല്ലാം റോഡ് വികസനത്തിനായി മാറ്റുമ്പോഴും ഉമ്മനഴിയിലേത് മാറ്റാത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നാടിന്റെ വികസനം മുടക്കുന്ന ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി അറിയിച്ചു. വിഷയത്തിൽ പഞ്ചായത്ത് കമ്മിറ്റി ശനിയാഴ്ച ഉമ്മനഴിയിൽ പ്രതിഷേധ പ്രകടനം നടത്തി.
Photo: ഉമ്മനഴിയിൽ റോഡ് വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകളും മരങ്ങളും