ചുള്ളിയാർ, മീങ്കര ഡാമുകളുടെ കനാലുകൾ മാലിന്യം നിറഞ്ഞ് കരകവിഞ്ഞപ്പോൾ
പാലക്കാട് : ഗായത്രി, ചിറ്റുര്‍, മലമ്പുഴ എന്നി പദ്ധതികളിലെ ജലസേചന കനാലുകള്‍ ശുചീകരിക്കാത്തതിനാല്‍ ജലസേചനത്തില്‍ വെള്ളം ലഭിക്കാതെ കര്ഷതര് ദുരിതത്തിലായിരിക്കുകയാണ്.മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും വളപ്രയോഗത്തിനും കീടനാശിനിപ്രയോഗത്തിനും ജലസേചനം ആവശ്യമാണ്.ചുള്ളിയാർ ഡാമിലെ കനാൽ കരകവിഞ്ഞ് റോഡിലും വീടുകളിലും വെള്ളം. കൊല്ലങ്കോട് നെന്മേമനിയിൽ നിന്നും എലവഞ്ചേരി തൂറ്റിപ്പാടത്തേക്കുള്ള കനാലാണ് നെന്മനി പള്ളിക്ക് സമീപം മാലിന്യങ്ങൾ കനാലിൽ നിന്നും നീക്കാത്തതിനാൽ വെള്ളം കവിഞ്ഞൊഴുകിയത് .വെള്ളം പരിസരങ്ങളിലെ വീടുകളിലും കൊല്ലങ്കോട്- തെക്കൻ ചിറ റോഡിലും നിറഞ്ഞത് ഗതാഗത തടസ്സം ഉണ്ടായി. കനാൽ കൃത്യമായി ശുചീകരണം നടത്താത്തതാണ് മാലിന്യങ്ങൾ മൂലം വെള്ളം കരകവിഞ്ഞൊഴുകുവാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു.
കൊല്ലങ്കോട് ,വട്ടേക്കാട്, പഴയങ്ങാടി ,തൂറ്റിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം ഹെക്ടർ കൃഷി സ്ഥലത്തേക്ക് ജലസേചനത്തിന് വെള്ളം എത്തിക്കാനുള്ള കനാൽ അധികൃതരുടെ അനാസ്ഥ മൂലം കൃത്യമായി പരിപാലിക്കാതെ വെള്ളം തുറന്നുവിട്ടത് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. കേനാലിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം മാത്രം വെള്ളം തുറന്നു വിട്ടാൽ മതിയെന്ന് പാടശേഖരസമിതികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും പുല്ലുകൾ മാത്രം യന്ത്രം ഉപയോഗിച്ച് നീക്കിയ ശേഷം വെള്ളം തുറന്നു വിടുകയാണ് ഉണ്ടായത്. കർഷകരുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് ജലസേചനം തൂറ്റിപ്പാടം കനാലിൽ നിർത്തിവെച്ചു കനാലിൽ അടിയന്തരമായി ശുചീകരണം നടത്തി വേഗത്തിൽ തന്നെ വെള്ളം തുറന്നു വിടുവാനുള്ള സംവിധാനം സ്വീകരിക്കണമെന്ന് കർഷക സംരക്ഷണസമിതി ഭാരവാഹിയായ കെ. ശിവാനന്ദൻ ആവശ്യപ്പെട്ടു. photo ചുള്ളിയാർ കനാൽ കരകവിഞ്ഞ് വെള്ളം റോഡിൽ കെട്ടി നിൽക്കുന്നു.