ഇന്ന് നെഹ്റു ജയന്തി ശിശുദിനം . രാഷ്ട്ര ശില്പിയുടെ സ്മരണയ്ക്ക് പ്രണാമം .ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഓർമ്മദിനം ശിശുദിനമായി രാജ്യം ഇന്ന് ആചരിക്കുന്നു. നെഹ്റുവിൻറെ വികസന കാഴ്ചപ്പാടും ശാസ്ത്ര മനോഭാവവും അനുഭവവും അതുല്യമായിരുന്നു. അനുപമവും അതുല്യവും ആയിരുന്നു .ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നവീകരണത്തിനും വികസനത്തിനും പ്രയത്നിച്ച നെഹ്റു തന്നെയാണ് ആധുനിക ഭാരതത്തിൻറെ ശില്പി. നെഹ് റുവിനെ തമസ്കരിക്കാനും തിരസ്കരിക്കാനും ഉള്ള പദ്ധതികളാണ് ഇന്ന് ഭരണകൂടം നടപ്പിലാക്കുന്നത്. ജനകോടികളുടെ മനസ്സിൽനിന്നും മായിച്ചു കളയാനുള്ള ശ്രമം രാജ്യം ചെറുക്കണമെന്ന് ഓർമിപ്പിക്കുകയാണ്. ആ പുണ്യാത്മാവിന്റെ പാദങ്ങളിൽ സായാഹ്നം ദിനപത്രം പ്രണാമം അർപ്പിക്കുന്നു
ജയ്ഹിന്ദ്